കൊളച്ചേരി :- എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയ ഇടത് സർക്കാരിന്റെ അഴിമതിക്കെതിരെ ക്യാമറകൾക്ക് മുന്നിലുള്ള മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം ഇന്ന് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കമ്പിൽ ടൗണിൽ വെച്ച് നടക്കും.
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമറയുടെ 100 മീറ്റർ ദൂരത്ത് റോഡിൽ അപായ ബോർഡ് സ്ഥാപിക്കും. കമ്പിൽ സലഫി മസ്ജിദിന് സമീപത്ത് നിന്നും അപായ സൂചന ബോർഡേന്തി പ്രകടനമായി വന്ന് ടൗൺ വലയം ചെയ്ത് കമ്പിൽ കെ.എൽ.ഐ.സി ഹോസ്പിറ്റലിന് സമീപമാണ് അപായ സൂചന ബോർഡ് സ്ഥാപിക്കുക.