കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീടിന് കനത്ത നാശം
മയ്യിൽ : കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ വീടിന് നാശം സംഭവിച്ചു. നണിയൂർ നമ്പ്രം തീരദേശ റോഡിലെ പാറക്കണ്ടി സഹദേവന്റെ വീടിനാണ് നാശമുണ്ടായത്.വൈദ്യുതി ബന്ധം പൂർണ്ണമായി കത്തി നശിച്ചു. വീടിന്റെ സൺഷേഡിന് കേടുപാട് പറ്റുകയും ചെയ്തു. വീട്ടുപകരണങ്ങളും ഫാനുകളും നശിച്ചു. തെങ്ങ്, കവുങ്ങ് എന്നിവയും ഇടിമിന്നലിൽ കത്തി നശിച്ചു.