ചട്ടുകപ്പാറ :- KCEU കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രനയം തിരുത്തണമെന്ന് KCEU കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റ് സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
സമ്മേളനം KCEU സംസ്ഥാന കമ്മറ്റി അംഗം കെ.ജയപ്രകാശൻ ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡണ്ട് കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.വിനോദ് കുമാർ രക്തസാക്ഷി പ്രമേയവും യൂണിറ്റ് ജോ: സെക്രട്ടറി കെ.കെ രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ.നാരായണൻ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. KCEU ജില്ലാ കമ്മറ്റി അംഗം കെ.ദീപ, ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ, പ്രസിഡണ്ട് പി.വത്സലൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ പ്രമേയം അവതരിപ്പിച്ചു.
ഭാരവാഹികൾ
പ്രസിഡണ്ട് -കെ.കെ.രാജേഷ്
വൈസ് പ്രസിഡണ്ട് -കെ.വിനോദ് കുമാർ
സെക്രട്ടറി - പി .സജിത്ത് കുമാർ
ജോ: സെക്രട്ടറി - പി .ശാന്തകുമാരി
ഖജാൻജി - ഒ.പ്രവീൺ