KPCC പ്രസിഡന്റ് കെ.സുധാകരൻ എംപി യുടെ അറസ്റ്റ് ; പള്ളിപ്പറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി


പള്ളിപ്പറമ്പ് :- KPCC പ്രസിഡന്റ് കെ.സുധാകരൻ എംപി യുടെ അറസ്റ്റിൽ പ്രതിഷേധിച്ച് 158,159 ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പള്ളിപ്പറമ്പിൽ നിന്നാരംഭിച്ച പ്രകടനം എ പി സ്റ്റോറിൽ സമാപിച്ചു.

ബൂത്ത് പ്രസിഡന്റുമാരായ അമീർ എ.പി , കെ.പി അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ്.കെ സ്വാഗതവും നസീർ.പി നന്ദിയും പറഞ്ഞു.

Previous Post Next Post