ചേലേരി:- കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം.പിയെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിയിൽ പ്രകടനവും യോഗവും നടത്തി. ചേലേരി യു.പി.സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ചേലേരി മുക്കിൽ ബസാറിൽ സമാപിച്ചു.
മുക്കിൽ ബസാറിൽ നടന്ന യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ ,ദിളത് കോൺഗ്രസ് സംസ്ഥാന സിക്രട്ടറി ദാമോദരൻ കൊയിലേരിയൻ, എം.അനന്തൻ മാസ്റ്റർ, പി.കെ.രഘുനാഥൻ, കെ.മുരളീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു