മയ്യിൽ:-ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്ക്കൂൾ അധ്യാപക നിയമന അംഗീകാരം വൈകിപ്പിക്കുന്നതിനെതിരെ കെ.എസ്.ടി.എ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസിലേക്ക് പ്രകടനവും ധർണ്ണയും നടത്തി.ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് കെസി മഹേഷ് ഉദ്ഘാടനം ചെയ്തു.സബ്ജില്ലാ വൈസ് പ്രസിഡണ്ട് ബി കെ വിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് പി പി സുരേഷ് ബാബു,സബ്ജില്ലാ സെക്രട്ടറി ടി രാജേഷ് എന്നിവർ സംസാരിച്ചു.