കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് SSLC, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എംപി നജീറ ടീച്ചർക്ക് ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് സി.നിജിലേഷിന്റെ അധ്യക്ഷതയിൽ പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു.
2022- 23 വർഷത്തെ SSLC, പ്ലസ് ടു പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ 100% വിജയം കൈവരിച്ച ചട്ടുകപ്പാറ ഗവ ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരം നൽകി. സൈക്കോളജിക്കൽ കൗൺസിലറും റിട്ടയേർഡ് പ്രിൻസിപ്പാളുമായ പി.ഒ മുരളീധരൻ മാസ്റ്റർ കരിയർ ഗൈഡൻസ് ക്ലാസ്സ് കൈകാര്യം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.സി അനിത, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.പ്രസീത, ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.വി ജയരാജൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.പ്രകാശൻ സ്വാഗതവും പഞ്ചായത്ത് അംഗം അഡ്വ: ജിൻസി.സി നന്ദിയും പറഞ്ഞു.