'സ്കൂൾ കാലം' പുസ്തകത്തിന്റെ എഴുത്തുകാരൻ സ്കൂളിലെത്തി ; കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ വായനാ വാരത്തിന് ഗംഭീര തുടക്കമായി


കൊളച്ചേരി :- കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ.എൽ.പി സ്കൂൾ അക്ഷരദീപം സ്കൂൾ വായനശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വായനാ വാരാചരണത്തിന് തുടക്കമായി. സ്കൂൾ കാലമെന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഭാർഗവൻ പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു. സ്കൂൾ വായനശാലയ്ക്ക് തൻ്റെ പുസ്തകം സമ്മാനമായി നൽകി. വായനപ്പുരയിൽ നടന്ന പുസ്തകപ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ടി.വി സുമിത്രൻ അധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞിരാമൻ, നമിത പ്രദോഷ്, കെ.എ പ്രിയ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

പുസ്തകപരിചയം, ഗ്രന്ഥാലയങ്ങളിലേക്ക്, എഴുത്തുകാരോടൊപ്പം, ആസ്വാദനക്കുറിപ്പെഴുതൽ, ക്വിസ്, അമ്മമാരുടെ വായനക്കൂട്ടം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

അൻവിക കെ.എ സ്വാഗതവും കെ.ശിഖ ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post