കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ഇ.പി കൃഷ്ണൻ നമ്പ്യാരുടെ സഹധർമ്മിണിയുമായ പി.വി ജാനകി അമ്മയുടെ 17-മത് ചരമവാർഷിക ദിനത്തിൽ മകൻ പി വി വത്സൻ മാസ്റ്റർ എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾ സമ്മാനിച്ചു.സ്കൂൾ മാനേജർ കെ.വി.പവിത്രൻ ഉദ്ഘാടനം ചെയ്തു. എം.വി.ഷിജിൻ, ടി. സുബ്രഹ്മണ്യൻ, നമിത പ്രദോഷ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ വി.വി.ശ്രീനിവാസൻ അധ്യക്ഷനായി. കെ ശിഖ സ്വാഗതവും രേഷ്മ.വി.വി.നന്ദിയും പറഞ്ഞു.
പി.വി ജാനകി അമ്മയുടെ 17-മത് ചരമവാർഷിക ദിനത്തിൽ കൊളച്ചേരി ഇ.പി കൃഷ്ണൻ നമ്പ്യാർ സ്മാരക എ. എൽ. പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു