ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കമ്പിൽ സോൺ SYS കമ്മിറ്റി ഇക്കോ സല്യൂട്ട് സംഘടിപ്പിച്ചു


കമ്പിൽ : പച്ച മണ്ണിന്റെ ഗന്ധം അറിയുക പച്ച മനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കമ്പിൽ സോൺ SYS കമ്മിറ്റി ഇക്കോ സല്യൂട്ട് സംഘടിപ്പിച്ചു. നൂഞ്ഞേരി മർകസുൽ ഹുദയിൽ നടന്ന പരിപാടി സോൺ പ്രസിഡന്റ് നസീർ സഅദിയുടെ അധ്യക്ഷതയിൽ എസ്എംഎ സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ റശീദ് ദാരിമി ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. ചടങ്ങിൽ കർഷകർക്ക് ഇക്കോ ഗിഫ്റ്റ് സമ്മാനിച്ചു.

ഇഖ്ബാൽ ബാഖവി വേശാല, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മിദ്ലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപാലം, അബ്ദുൽ ഖാദർ ജൗഹരി തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post