കൊളച്ചേരി :- പ്രമുഖ CPI നേതാവും കർഷകനുമായ രാവുണ്ണി മാസ്റ്ററുടെ 13ാം ചരമവാർഷിക അനുസ്മരണം നണിയൂർ ALP സ്കൂളിൽ CPI മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.അരുൺ കുമാർ അധ്യക്ഷ വഹിച്ചു. CPI ലോക്കൽ സെകട്ടറി പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
നാടക പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ പി.കെ.വി കൊളച്ചേരി, വി.കൃഷ്ണൻ, സുരേന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. രാവുണ്ണി മാസ്റ്ററുടെ സ്മരണാർഥം കുടുംബാഗങ്ങൾ ലക്ഷ്യ പാലിയേറ്റീവിന് മെഡിക്കൽ സ്ട്രെച്ചർ സംഭാവന ചെയ്തു. ലക്ഷ്യ പ്രസിഡന്റ് രനിൽ സെക്രട്ടറി ജിനോയ് എന്നിവർ ഏറ്റുവാങ്ങി.