മയ്യിൽ:-ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1991-92 വര്‍ഷത്തെ എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ 'സ്മൃതിപഥം-92' നേതൃത്വത്തില്‍ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പരിയാരം വുഡ് ഗ്രീൻസ് ആയുർവേദ റിസോർട്ടില്‍ നടന്ന സംഗമത്തില്‍ കൂട്ടായ്മ സെക്രട്ടറി കെ ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി വി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു.