മയ്യിൽ :- കയരളം നോർത്ത് എഎൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കുട്ടികളുടെ പാർക്കും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാർക്ക് ഉദ്ഘാടനം മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചറും, ഓഡിറ്റോറിയം ഉദ്ഘാടനം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോണും നിർവ്വഹിച്ചു. മുൻ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ മുഖ്യാതിഥിയായി. മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.രവി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഒറപ്പടി, കണ്ടക്കൈപ്പറമ്പ് അംഗനവാടികൾക്ക് സമ്മാനിക്കുന്ന കളിയുപകരണങ്ങൾ മുംബൈ മൊണ്ടാന ഇന്റർനാഷണൽ പ്രീസ്കൂൾ ഡയറക്ടർ കെ.കെ നമ്പ്യാർ വിതരണം ചെയ്തു. കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് കെ.കെ നമ്പ്യാർ സംഭാവന ചെയ്ത അഞ്ച് ലക്ഷം രൂപ പി.കെ ദിനേശൻ ഏറ്റുവാങ്ങി.
വാർഡ് മെമ്പർ എ.പി സുചിത്ര, തളിപ്പറമ്പ് സൗത്ത് ബിപിസി ഗോവിന്ദൻ എടാടത്തിൽ, പിടിഎ പ്രസിഡന്റ് ടി.പി പ്രശാന്ത്, മാനേജർ പി.കെ ഗൗരി ടീച്ചർ, യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി കുഞ്ഞികൃഷ്ണൻ, പി.വി മോഹനൻ, എം പി എ റഹീം എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി മുജീബ് നന്ദിയും പറഞ്ഞു.