നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കലാകാരന്മാർ പ്രവർത്തിക്കണം - AWAC


കണ്ണപുരം : ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ചെറുകുന്ന് - കണ്ണപുരം മേഖലാ കലാകാര കുടുംബസംഗമം നടത്തി. സംഗമം നാടക-സിനിമ ആർട്ടിസ്റ്റ് പ്രകാശൻ ചെങ്ങൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പുരുഷൻ ചെറുകുന്ന് അധ്യക്ഷത വഹിച്ചു. പി.കെ പത്മനാഭൻ നായർ മുഖ്യാതിഥിയായി. നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ ത്യാഗത്തിലൂടെ നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ നിലനിർത്താൻ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ ( അവാക് ) ചെറുകുന്ന് - കണ്ണപുരം മേഖലാ കലാകാര കുടുംബസംഗമം അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ നാടകങ്ങൾ അവതരിപ്പിച്ച 6 കലാസമിതികളെയും അതിലെ മികച്ച നടീനടന്മാരെയും സംവിധായകനെയും സാങ്കേതിക പ്രവർത്തകരെയും ആദരിച്ചു. അവാക് സംസ്ഥാന പ്രസിഡൻറ് രാജേഷ് പാലങ്ങാട്ട്, ജിതേഷ് കണ്ണപുരം, ജില്ലാ പ്രസിഡന്റ് ഹരിദാസ് ചെറുകുന്ന്, സെക്രട്ടറി ബിന്ദു സജിത്ത് കുമാർ, ഭാരവാഹികളായ കെ.പി സൂരജ് , പ്രേമലത പനങ്കാവ്, ഒ.നാരായണൻ , മേഖലാ സെക്രട്ടറി ജയരാജ് കൃഷ്ണൻ ,അനിൽ നരിക്കോട്, മധുസൂദനൻ, ഉമേഷ് കുമാർ കണ്ണപുരം, ടി.വിജയലക്ഷ്മി എന്നിവർ സംസാരിച്ചു.

 തുടർന്ന് കരോക്കെ ഗാനമേളയും മനോജ് മുണ്ടേരി,സുനിൽ പാപ്പിനിശ്ശേരി എന്നിവരുടെ ഏകപാത്ര നാടകങ്ങളും അരങ്ങേറി.

Previous Post Next Post