കുറ്റ്യാട്ടൂർ : എസ്.എസ്.കെ നൽകുന്ന 2022-23 അധ്യയന വർഷത്തെ ഇന്നൊവേറ്റീവ് സ്കൂൾ അവാർഡ് കണ്ണൂർ ജില്ലയിൽ യു. പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കുറ്റ്യാട്ടൂർ കെ. എ. കെ. എൻ. എസ് എ. യു. പി സ്കൂളിന് നാളെ ജൂലൈ 25 ബുധനാഴ്ച സമ്മാനിക്കും. 10,000 രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികൾക്ക് ജോലി നൽകിയ കേരളത്തിലെ ആദ്യത്തെ "സ്കൂൾ പോസ്റ്റ് ഓഫീസ്" എന്ന പ്രവർത്തന പദ്ധതിക്കാണ് ആണ് അവാർഡ് ലഭിച്ചിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദന്റെ അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി ഉദ്ഘാടനം ചെയ്യും . ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ ഇ.സി വിനോദ് അവാർഡ് സമർപ്പണം നടത്തും.
എ. ഇ. ഒ ജാൻസി ജോൺ അനുമോദന പ്രസംഗം നടത്തും. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ബി.പി.സി ഗോവിന്ദൻ എടാടത്തിൽ നിർവഹിക്കും. ചടങ്ങിൽ സ്കൂൾ മാനേജർ കെ. സുശീല, പി. ടി. എ പ്രസിഡന്റ് കെ.മധു, മദർ പി. ടി. എ. പ്രസിഡന്റ് കെ . റീന എന്നിവരും പങ്കെടുക്കും.