കാട്ടാമ്പള്ളി കൈരളി ബാറിലെ കൊലപാതകം ; പ്രതി നിഷാമുമായി തെളിവെടുപ്പ് നടത്തി


കാട്ടാമ്പള്ളി :- കാട്ടാമ്പള്ളി കൈരളി ബാറിലെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി നിഷാമുമായി ബാറിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മയ്യിൽ ഇൻസ്പെക്ടർ ടി. പി സുമേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.

കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പിയെ കുത്തിക്കൊന്ന കേസിലാണ് പ്രതി മൂന്ന് നിരത്ത് സ്വദേശിയായ ജിം നിഷാമിനെ പോലീസ് അഴീക്കോട്‌ വെച്ച് പിടി കൂടിയത്. 

കാട്ടാമ്പള്ളി കൈരളി ബാറിൽ വെച്ച് ഉണ്ടായ തർക്കത്തിൽ കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പി കത്തികുത്തേറ്റ് മരണപ്പെടുകയായിരുന്നു .വാക്കു തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് മരണപ്പെട്ടിരുന്നു. 

Previous Post Next Post