അബാക്കസ് വിദ്യാഭ്യാസം പള്ളിപ്പറമ്പിലെ വിദ്യാർത്ഥികൾ ദേശിയതലത്തിൽ യോഗ്യതനേടി

 


പള്ളിപ്പറമ്പ:- അബാക്കസ് സംസ്ഥാന തല പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കി  വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ &സർട്ടിഫിക്കറ്റ് വിതരണം ചെയ്തു അസീറ ടീച്ചറുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എട്ടാം വാർഡ് മെമ്പർ മുഹമ്മദ് അശ്രഫ് കെ കുട്ടികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു .B SMART ABACUS ന്റെ കീഴിൽ 8-ആം വാർഡിൽ ക്ലാസ്സ്‌ നടത്തുന്ന അസീറ ടീച്ചറുടെ  പരിശ്രമത്തിലൂടെ, മിൻഹ ഫാത്തിമ. കെപി ( 1st rank),  ഇസ്സ അനൂന ജലീൽ (2nd rank),  മുഹമ്മദ്‌. പി പി (5th rank) എന്നിവർ ദേശീയ തലത്തിലേക്ക് യോഗ്യത നേടി നാടിന് അഭിമാനമായിരിക്കുകയാണ്.

വിദ്യാഭ്യാസ രംഗത്ത് വളരെ ഫലപ്രദമായ പങ്ക് വഹിക്കുന്ന അബാക്കസ് പഠന രീതി ഇന്ന് ഏറെ പ്രസക്തി നേടിയിരിക്കുകയാണ്.ദേശിയതല പരീക്ഷ ബാംഗ്ലൂരിൽ വെച്ച് നടക്കും

Previous Post Next Post