കുറ്റ്യാട്ടൂര്‍:- ശ്രീ കൂർമ്പ ഭഗവതി കാവില്‍ സാമൂഹ്യ വിരുദ്ധര്‍ അഗ്നിക്കിരയാക്കിയ തിടപ്പള്ളി സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും, കുറ്റവാളികളെ പിടികൂടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
സിപിഐഎം കുറ്റ്യാട്ടൂർ നോർത്ത് ലോക്കൽ സെക്രട്ടറി ടി ആർ ചന്ദ്രൻ, സിപിഐഎം കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ സെക്രട്ടറി വി വി ബാലകൃഷ്ണൻ മാസ്റ്റർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി വി ലക്ഷ്മണൻ മാസ്റ്റർ, എൻ പത്മനാഭൻ, കോയ്യോട്ടു മൂല ബ്രാഞ്ച് സെക്രട്ടറി കെ റിജേഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.