കോഴിക്കോട്:-പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.
ചൊക്യാട്, മുണ്ടേളിപ്പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ അറബിക് കോളേജ്, വില്യാപ്പള്ളിക്ക് സമീപം മലാറക്കൽ എന്നിവടങ്ങളിൽ മുദരിസായിരുന്നു. കേരളത്തിന്റെ. വിവിധ സ്ഥലങ്ങളിൽമത പ്രഭാഷണം നടത്തിയിരുന്നു