മയ്യിൽ :- കേരളാ പ്രവാസി സംഘം ചെറുപഴശ്ശി വില്ലേജ് കൺവെൻഷൻ സംസ്ഥാന കമ്മറ്റി അംഗം ടി.കെ രാജിവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മൊയ്തിൻ കുട്ടി അധ്യക്ഷനായി. വില്ലേജ് സെക്രട്ടറി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. ഏരിയ കമ്മറ്റി അംഗങ്ങളായ കെ.സി വിജയൻ, ഗോപി, പ്രജിത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. SSLC, +2 വിജയികൾക്ക് കെ.രാജീവ് മെമെന്റൊ നൽകി. പ്രസിഡാന്റായി സി.ദിനേശനേയും വൈസ് പ്രസിഡന്റായി മൊയ്തിൻ കുട്ടിയെയും സെക്രട്ടറിയായി എ.കെ ശശീന്ദ്രനേയും ട്രഷറായി സ്മിതയെയും തെരഞ്ഞെടുത്തു.
കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം സി.കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. യു.മഹേഷ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് വേണ്ടി ഏരിയ പ്രസിഡന്റ് മനോജ് സംസാരിച്ചു. കൺവെൻഷനിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു,എംബിബിഎസ് പാസായ കുട്ടികൾക്ക് പഴയകാല പ്രവാസികൾ മൊമെന്റോ നൽകി. പതിനാല്അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു സെക്രട്ടറിയായി യു.മഹേഷിനെയും പ്രസിഡന്റായി കെ.മോഹനേയും ട്രഷററായി മധുസൂദനയും തെരഞ്ഞെടുത്തു.
കണ്ണാടിപ്പറമ്പ് വില്ലേജ് കൺവെൻഷൻ പ്രസിഡണ്ട് രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാമ്പള്ളി ഉദ്ഘാടനം ചെയ്തു. SSLC, PLUS TWO ഉന്നത വിജയികളായ പ്രവാസികളുടെ മക്കളെ കേരള പ്രവാസി സംഘം സ്ഥാപക നേതാക്കളിൽ ഒരാളായ ബാലകൃഷ്ണൻ കണ്ണാടിപ്പറമ്പ് അനുമോദിച്ചു. റിപ്പോർട്ട് വില്ലേജ് സെക്രട്ടറി ഗിരീശൻ കെ.എം അവതരിപ്പിച്ചു. സഹകരണ സംഘം സൊസൈറ്റി സെക്രട്ടറി സഹകരണ സംഘത്തെ പറ്റി വിശദീകരണം നൽകി.കെ.എം ഗിരീശൻ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി വി. ശിവൻ ആശംസ അറിച്ചു. ഏരിയ കമ്മറ്റി അംഗം എം.മനോജ്, സജീവൻ സി.പി , രാജീവൻ പി.പി എന്നിവർ സംസാരിച്ചു. 54 പേർ പങ്കെടുത്തു. 13 അoഗ എക്സിക്യൂട്ടീവ് കമ്മറ്റി പുനക്രമീകരിച്ച് 15 അംഗ കമ്മറ്റിയെ തെരെഞ്ഞെടുത്തു.
കേരള പ്രവാസ സംഘം കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് കൺവെൻഷൻ കൺവെൻഷൻ കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം കെ.പ്രകാശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാജീവൻ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ കുട്ടികളെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംകെ ലിജി അനുമോദനം നിർവഹിച്ചു. ഉദ്ഘാടകൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ അവൻസാ അനുഗ്രഹിനെയും അനുമോദിച്ചു. കൺവെൻഷനിൽ 63 പേര് പങ്കെടുത്തു. സെക്രട്ടറി എം.പി സുരേശൻ സ്വാഗതം പറഞ്ഞു. 19 അംഗ കമ്മിറ്റി നിലവിൽ വന്നു. സെക്രട്ടറി രാജീവൻ, പ്രസിഡന്റ് സുരേശൻ, ട്രഷർ അനൂവ്. ഏരിയ പ്രസിഡന്റ് പി.മനോജ് ആശംസയർപ്പിച്ച് സംസാരിച്ചു.