കണ്ണാടിപ്പറമ്പ് : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ കണ്ണാടിപ്പറമ്പ് പതിനാലാം വാർഡിലെ കോട്ടാഞ്ചേരി കാവിന് സമീപത്തെ എം.വി സുഖീഷിന്റെ വീടിന് സമീപത്തെ സംരക്ഷണ ഭിത്തി തകർന്നു . കഴിഞ്ഞ ദിവസം രാത്രിയാണ് സംരക്ഷണ ഭിത്തി തകർന്നത്. എപ്രിൽ നടന്ന സുഖീഷിന്റെ ഗൃഹപ്രവേശന സമയത്താണ് സംരക്ഷണ ഭിത്തി നിർമ്മിച്ചത്. സംരക്ഷണ ഭിത്തി തകർന്ന് സമീപത്തെ കിണറിന്റെ ആൾമാറയും തകർന്നു. എകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ , പഞ്ചായത്ത് മെമ്പർ കെ.എൻ മുസ്തഫ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.