കനത്ത മഴയിൽ നാറാത്ത് വീട് തകർന്നു
നാറാത്ത് : കാലവർഷം ശക്തി പ്രാപിച്ചതിനെ തുടർന്ന് നാറാത്ത് ചോയിച്ചേരിയിൽ വീട് തകർന്നു. നാറാത്ത് ചോയിച്ചേരിയിലെ പിണറായി ശാന്തയുടെ വീട് ആണ് തകർന്നത്. ഇവിടുത്തെ ആളുകൾ നേരത്തെ മാറിത്താമസിച്ചതിനാൽ അപകടമുണ്ടായില്ല. നാറാത്ത് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ (പുല്ലൂപ്പി ഈസ്റ്റ്) വീടിന്റെ മതിൽ നിലംപൊത്തി. പൂക്കാവിൽ കുഞ്ഞാമിനയുടെ വീട്ടു മതിൽ ആണ് തകർന്നത്. അതേസമയം, നാറാത്ത് പഞ്ചായത്ത് പതിനാലാം വാർഡിൽ കക്കിരിച്ചാൽ റോഡിനു സമീപം കുന്നത്ത് രാധയുടെ കിണർ തകർന്ന് അപകടാവസ്ഥയിലാണ്.