വേളം പൊതുജന വായനശാല നവതി ആഘോഷം ; സംഘാടക സമിതി രൂപീകരിച്ചു


മയ്യിൽ :- വേളം പൊതുജന വായനശാലയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നടന്ന സംഘാടകസമിതി രൂപീകരണ യോഗം മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി. കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു ജില്ലാ ലൈബ്രറി കൌൺസിൽ സെക്രട്ടറി പി. കെ. വിജയൻ, ലൈബ്രറി കൌൺസിൽ അംഗം കെ. പി. കുഞ്ഞികൃഷ്ണൻ, ഡോ :ഐ ഭവദാസൻ നമ്പൂതിരി, എം. സി. ശ്രീധരൻ,സി. സി. നാരായണൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, വി. വി. വിജയൻ, എം. നിരൂപ്, എൻ. എൻ. വിജയകുമാരി എന്നിവർ സംസാരിച്ചു.

കെ. പി. രാധാകൃഷ്ണൻ സ്വാഗതവും യു. ജനാർദ്ദനൻ നന്ദിയും പറഞ്ഞു.





Previous Post Next Post