കൊളച്ചേരി :- കൊളച്ചേരി സർവീസ് സഹകരണ ബാങ്കിൽ നിയമം ലംഘിച്ച് ഉദ്യോഗക്കയറ്റം നൽകിയത് റദ്ദാക്കണമെന്ന് സഹകരണ ജോ. രജിസ്ട്രാർ (ജനറൽ) ഉത്തരവിട്ടു. ബാങ്കിലെ ജൂനിയർ ഇന്റേണൽ ഓഡിറ്ററെ അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം നൽകിയതും സെക്രട്ടറിയുടെ ചുമതല ഏൽപിച്ചതും റദ്ദാക്കണമെന്നാണ് ഉത്തരവ്.
ബാങ്ക് ചീഫ് അക്കൗണ്ടന്റ് കെ.പി അനിൽകുമാർ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. യോഗ്യയില്ലെന്ന് പറഞ്ഞ് ബാങ്ക് ഭരണസമിതി കെ.പി അനിൽകുമാറിന് ഉദ്യോഗക്കയറ്റം നിഷേധിക്കുകയായിരുന്നു.
അനിൽകുമാറിന് സെക്രട്ടറി തസ്തികയ്ക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്നും സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമുള്ള ബാങ്കിന്റെ വാദങ്ങൾ ശരിയല്ലെന്ന് കണ്ടെത്തി. ശ്രീ.കെ.പി.അനിൽകുമാറിന്, സെക്രട്ടറി തസ്തികയിൽ ഉദ്യാഗക്കയറ്റം നല്കുന്നതിനുള്ള വിദ്യാഭ്യാസ യാഗ്യത ഇല്ലെന്ന ബാങ്ക് പ്രസിഡണ്ടിന്റെ വിശദീകരണം വസ്തുതകൾക്ക് നിരക്കാത്തതും,ടിയാന് സെക്രട്ടറി തസ്തികയിൽ ഉദ്യാഗക്കയറ്റം നിഷേധിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗവുമാണെന്നും ഉത്തരവിൽ പറയുന്നു.ആയത് സാധൂകരിക്കുന്നതാണ് ശ്രീ.കെ.പി.അനിൽകുമാർ, അണ്ണാമലൈ സർവ്വകലാശാലയിൽനിന്നും ബിരുദ വിദ്യാഭ്യാസ യാഗ്യത കരസ്ഥമാക്കിയതായി അവകാശപ്പെട്ടുകാണ്ട് ഹാജരാക്കിയ മാർക്ക്ലിസ്റ്റുകളുടേയും സർട്ടിഫിക്കറ്റുകളും ടിയാന്റെ സേവന രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനുശേഷം വൈറ്റ്നർ ഉപയാഗിച്ച് തിരുത്തൽ വരുത്തിയ നടപടി ടിയാൻ്റെ മാർക്ക് ലിസ്റ്റിന്റെയും സർട്ടിഫിക്കറ്റിന്റെയും ആധികാരികത പരിശാധിച്ച് ഉറപ്പ് വരുത്താൻ ഉത്തരവാദപ്പെട്ട നിയമനാധികാരി, തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിർവ്വഹിക്കാത പരാതിക്കാരന് അർഹതപ്പെട്ട ഉദ്യാഗക്കയറ്റം ബോധപൂർവ്വം നിഷേധിക്കുന്ന സമീപനമാണ്സ്വീകരിച്ചിട്ടുള്ളതെന്നുള്ള ഗുരുതരമായ കണ്ടെത്തലുകളും സഹകരണ വകുപ്പിൻ്റെ ഉത്തരവിൽ ഉണ്ട്.
ജൂനിയർ ഇന്റേണൽ ഓഡിറ്ററെ അസിസ്റ്റന്റ് സെക്രട്ടറിയാക്കിയതും സെക്രട്ടറിയുടെ ചുമതല അധിക ചുമതല നൽകിയതും ചട്ടലംഘനമാണെന്നും ഉത്തരവിൽ പറയുന്നു.
ഉദ്യോഗക്കയറ്റവുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ യോഗം ചേർന്നത് ഇതിനകം തന്നെ വിവാദമായിരുന്നു. അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങൾ ബാങ്ക് ചീഫ് അക്കൗണ്ടന്റ് കെ.പി അനിൽ കുമാറിന് സെക്രട്ടറി ചുമതല നൽകരുതെന്ന് അഭിപ്രായപ്പെട്ടു. അനിലിനെതിരെ അഴിമതി ആരോപണമുണ്ടെന്നും മതിയായ യോഗ്യതയില്ലെന്നുമായിരുന്നു ഇവരുടെ വാദം. സീനിയോറിറ്റി പ്രകാരം അനിലിന് ചുമതല കൊടുക്കണമെന്ന് രണ്ട് ഭരണ സമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷ തീരുമാന പ്രകാരം ബാങ്കിന് തീരുമാനമെടുക്കാമെന്ന് മിനിട്സിൽ രേഖപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. ഇതിനെ തുടർന്നാണ് അനിൽ കുമാറിനേക്കാൾ ഏഴ് വർഷം ജൂനിയറായ ആൾക്ക് സെക്രട്ടറിയുടെ ചുമതല നൽകിയത്.
ശ്രീ.കെ.പി.അനിൽകുമാറിന് സെക്രട്ടറി തസ്തികയിൽ ഉദ്യാഗക്കയറ്റം നിഷേധിക്കുന്ന നടപടി ബാങ്കിന്റെ സുഗമവും ക്രമാനുഗതവുമായ പ്രവർത്തനത്തിന് തടസ്സം നേരിടുന്നതായും സഹകരണ വകുപ്പ് കണ്ടെത്തുകയും ബാങ്കിൽ ഒഴിവുള്ള സെക്രട്ടറി തസ്തികയിൽ അംഗീകരിച്ച ഫീഡർ കാറ്റഗറി റൂളിന്റെയും സീനിയാറിറ്റിയുടെയും അടിസ്ഥാനത്തിൽ ജീവനക്കാർക്ക് ഉദ്യാഗക്കയറ്റം നല്കുന്നതിന് നടപടി സ്വീകരിക്കേണ്ടതും, യാതാരു കാരണവശാലും ബാങ്കിലെ ജീവനക്കാർക്ക് 3 മാസത്തിൽ കൂടുതൽ ഏതെങ്കിലും തസ്തികയുടെ അധിക ചുമതല നല്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണെന്നും, അപ്രകാരം ജീവനക്കാർക്ക് ഉദ്യാഗക്കയറ്റം നല്കുന്നതിന് നടപടി സ്വീകരിക്കുമ്പാൾ ഏതെങ്കിലും ജീവനക്കാരന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശാധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ടെങ്കിൽ ആയതിന് ബാങ്ക് ഭരണസമിതി സമയബന്ധിതമായി നടപടി സ്വീകരിക്കേണ്ടതാണെന്നുള്ള കർശന നിർദ്ദേശവും സഹകരണ ജോ. രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറയുന്നു.