ദേശസേവ യു.പി സ്കൂളിൽ ഭാഷാ ക്ലബ്ബുകൾ ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ ഈ വർഷത്തെ വിവിധ ഭാഷാ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.വി ഗീതയുടെ അധ്യക്ഷതയിൽ കവിയും ബാലസാഹിത്യകാരനുമായ ബാബുരാജ് മലപ്പട്ടം നിർവ്വഹിച്ചു. കുട്ടികൾക്ക് അറിവ് നൽകുന്നതോടൊപ്പം നാടൻ പാട്ടിന്റെ താളമേളവും പരിപാടിക്ക് മികവേകി. 

പരിപാടിക്ക് ഇ.ജെ  സുനിത, വി.കെ. സുനിത, സി. ശ്രീജ, എ. ബിന്ദു എന്നിവർ ആശംസയർച്ച് സംസാരിച്ചു. വിദ്യാരംഗം കോഡിനേറ്റർ ബവിൽ ടി.എച്ച് സ്വാഗതവും ക്ലബ്ബ് പ്രതിനിധി ദേവനന്ദ നന്ദിയും പറഞ്ഞു.

Previous Post Next Post