കമ്പിൽ :- ഭരണകൂട ഭീകരതയുടെ ഇരകളായ മണിപ്പൂരിലെ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി കമ്പിൽ ബസാറിൽ പ്രതിഷേധ തീ കൊളുത്തി. കവിതകൾ ചൊല്ലിയും മുദ്രാവാക്യം ഉയർത്തിയും സാംസ്കാരിക പ്രവർത്തകർ പ്രതിഷേധിച്ചു. ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു. വിനോദ്. കെ നമ്പ്രം അധ്യക്ഷത വഹിച്ചു.
സി.വി സലാം അഭിലാഷ് കണ്ടക്കൈ, ഷീജ ഗോവിന്ദ് എന്നിവർ കവിതകൾ ആലപിച്ചു. ശൈലജ തമ്പാൻ , അരക്കൻ പുരുഷോത്തമൻ , ടി.പി നിഷ എന്നിവർ സംസാരിച്ചു. എ. അശോകൻ സ്വാഗതവും വത്സൻ കൊളച്ചേരി നന്ദിയും പറഞ്ഞു.