നൂഞ്ഞേരി മർകസുൽ ഹുദക്ക് പുതിയ ഭാരവാഹികൾ
നൂഞ്ഞേരി : മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ സ്മാരക സ്ഥാപനം നൂഞ്ഞേരി മർക്കസുൽ ഹുദക്ക് നവസാരഥികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സയ്യിദ് സുഹൈൽ അസ്സഖാഫ്( പ്രസിഡന്റ്), അബ്ദുൽ റഷീദ് ദാരിമി( ജനറൽ സെക്രട്ടറി), ഇ വി അബ്ദുൽ ഖാദർ ഹാജി (ട്രഷറർ ), സി ഇബ്രാഹിം ഹാജി,മുഹമ്മദലി ഹാജി സ്റ്റാർ ഓഫ് ഏഷ്യ, കെ കെ അബ്ദുൽ ഖാദർ ( വൈസ് പ്രസിഡന്റ് ), നസീർ സഅദി കയ്യങ്കോട്, പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര , ഹാരിസ് ടി പി ( സെക്രട്ടറി). പേരോട് അബ്ദുൽ റഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് സുഹൈൽ അസ്സഖാഫ്ജനറൽബോഡി ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഷീദ് ദാരിമി സ്വാഗതവും നസീർ സഅദി കയ്യങ്കോട് നന്ദിയും പറഞ്ഞു.