മയ്യിൽ :- കോവിഡ് കാലത്ത് നിർത്തിവച്ച മയ്യിൽ വില്ലേജ് ഓഫീസ് തളിപ്പറമ്പ് പരിയാരം മെഡിക്കൽ കോളേജ് ബസ് സർവ്വീസ് പുനരാരംഭിക്കണമെന്ന് വള്ളിയോട്ട് സ്വാശ്രയ സംഘം വാർഷികജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
വള്ളിയോട്ട് സ്വാശ്രയ സംഘം വിവിധ പരീഷകളിൽ വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങും വാർഷിക ജനറൽ ബോഡിയോഗവും ചേർന്നു. അനുമോദന ചടങ്ങ് പഞ്ചായത്ത് മെമ്പർ ഇ.പി രാജൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിന് .വി .വി അശോകൻ അധ്യക്ഷത വഹിച്ചു. കെ.പി നാരായണൻ , വി.വി അജീന്ദ്രൻ ,എം.വി നാരായണൻ, എം. മനോഹരൻ, ഐ .വിവേക് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡണ്ട്: വി.വി അശോകൻ
വൈസ് പ്രസിഡണ്ട്: കെ.കെ സുഭാഷ്
സെക്രട്ടറി: കെ.പി നാരായണൻ
ജോ.സെക്രട്ടറി :ടി.പ്രഭാകരൻ
ട്രഷറർ: പി.സതീഷ്