ബഷീർ സ്മൃതിയും 'അമ്മവായന' പദ്ധതി ഉദ്ഘാടനവും നാളെ


മയ്യിൽ : തായംപൊയിൽ എ.എൽ.പി സ്കൂളിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയവുമായി സഹകരിച്ച് നടത്തുന്ന വായന മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ബഷീർ അനുസ്മരണവും അമ്മവായന പദ്ധതി ഉദ്ഘാടനവും നാളെ ജൂലായ് 5 ബുധനാഴ്ച നടക്കും. ഉച്ചക്ക് 2 മണിക്ക് എഴുത്തുകാരി നസ്രി നമ്പ്രം ഉദ്ഘാടനം ചെയ്യും. മദേർസ് പിടിഎ യുടെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ വിഭാവനം ചെയ്യുന്ന വായന പ്രോത്സാഹന പരിപാടിയാണ് അമ്മ വായന. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളുടെ വായന അനുഭവങ്ങൾ ജിജി.ടി , ഷംന കൃഷ്ണൻ എന്നിവർ അവതരിപ്പിക്കും. കുട്ടികൾക്കായി ബഷീർ കൃതികളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി ഒരുക്കും. 

Previous Post Next Post