കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ ഐ.വി ദാസ് അനുസ്മരണം നടത്തി ; വായനാ പക്ഷാചരണത്തിന് സമാപനമായി


മയ്യിൽ : കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ ഐ.വി ദാസ് അനുസ്മരണം നടത്തി. ജൂൺ 19 മുതൽ ജൂലൈ 7 വരെ നടന്ന വായനാ പക്ഷാചരണത്തിന് സമാപനമായി.

 പി.വി ശ്രീധരൻ മാസ്റ്റർ ഐ.വി ദാസ് അനുസ്മരണം നടത്തി. സ്വന്തം ജീവിതത്തെ നിസ്വാർത്ഥ പ്രവർത്തനത്തിലൂടെ സാർത്ഥകമാക്കിയ വ്യക്തിയാണ് ഐ.വി ദാസെന്നും, ഗ്രന്ഥശാലാ പ്രസ്ഥാനം പ്രതിസന്ധി നേരിട്ടപ്പോൾ അതിനെ മറികടക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞെന്നും പി.വി ശ്രീധരൻ മാസ്റ്റർ പറഞ്ഞു. ഗ്രന്ഥാലയത്തിന്റെ വയോജന വേദി സംഘടിപ്പിച്ച ചടങ്ങിൽ കെ.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ, പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, വി.പി ബാബുരാജ് എന്നിവർ സംസാരിച്ചു. പി.കെ നാരായണൻ സ്വാഗതം പറഞ്ഞു.




Previous Post Next Post