തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിക്കുന്ന കുട നിർമ്മാണ പരിശീലനം നാളെ ഉദ്ഘാടനം ചെയ്യും


മയ്യിൽ :- തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വനിതാവേദി സംഘടിപ്പിക്കുന്ന വനിതകൾക്കുള്ള കുട നിർമാണ പരിശീലനം ജൂലൈ 28 ന് വെള്ളിയാഴ്ച നടക്കും. വാർഡ് മെമ്പർ എം. ഭരതൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 മണി മുതൽ ലൈബ്രറി ഹാളിലാണ് പരിശീലനം നടക്കുക. ആദ്യബാച്ചിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 30 വനിതകൾക്കാണ് പരിശീലനം. മയ്യിൽ അവളിടം ക്ലബ് പ്രവർത്തക ടി.വി ബിന്ദു പരിശീലനം നയിക്കും.

Previous Post Next Post