ചട്ടുകപ്പാറ :- സഹകരണ മേഖലയ്ക്കെതിരായ കേന്ദ്രനയങ്ങൾക്കും കുപ്രചരണങ്ങൾക്കുമെതിരെ KCEU കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ചട്ടുകപ്പാറയിൽ നടന്ന പരിപാടി KCEU ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
ചെക്കിക്കുളം, വെങ്ങാറമ്പ് ,കുറ്റ്യാട്ടൂർ, പാവന്നൂർമൊട്ട, പഴശ്ശി എന്നീ ബ്രാഞ്ചിന് മുന്നിലും പരിപാടി സംഘടിപ്പിച്ചു.കെ.സുനിത, കെ.രാമചന്ദ്രൻ ,ഒ.പ്രവീൺ, കെ.സി ശിവാനന്ദൻ, സി.സി ശശി എന്നിവർ നേതൃത്വം നൽകി.