നാലാംപീടിക : കൊളച്ചേരി പഞ്ചായത്ത് 3ാം വാർഡ് നാലാംപീടികയിൽ കെ.സുധാകരൻ എംപി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ബഹു:ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് നിർവഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ ന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കെ.പി കമാൽ, കെ.പി മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. റഹീസ് കെ.പി സ്വാഗതവും അബ്ദു.പി നന്ദിയും പറഞ്ഞു.