കമ്പിൽ : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ തളിപ്പറമ്പ് സൗത്ത് സബ് ജില്ല സമ്മേളനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് നജീറ ടീച്ചർക്കുള്ള അനുമോദനവും കമ്പിൽ മാപ്പിള HSS ൽ വെച്ച് നടന്നു . നിയമനം ലഭിച്ച് ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമന അംഗീകാരം ലഭിക്കാത്തവർക്ക് നിയമന അംഗീകാരം ലഭിക്കുന്നതിന് അടിയന്തിര പരിഹാരം കാണണമെന്ന് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു
KATF ജില്ലാ സെക്രട്ടറി അബൂബക്കർ റഷീദ് ഉദ്ഘാടനം ചെയ്തു. അധ്യാപക അവാർഡ് ജേതാവിനുള്ള അനുമോദനം IME മുജീബുള്ള നിർവ്വഹിച്ചു. ഹബീബ് തങ്ങൾ, സുബൈർ തോട്ടിക്കൽ, ശുക്കൂർ കണ്ടക്കൈ , അനീസ് പാമ്പുരുത്തി, മജീദ് എസ്.വി , റഹീമ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.
2023 - 24 വർഷത്തേക്കുള്ള സബ് ജില്ല ഭാരവാഹികളായി പ്രസിഡന്റ് അബ്ദുൽ നാസർ കെ.പി, ജനറൽ സെകട്ടറി ഹബീബ് സി , ട്രഷറർ മുബശ്ശിർ വേശാല,എന്നിവരെ തെരഞ്ഞെടുത്തു.
വനിത വിങ്ങ് ചെയർപേഴ്സൻ റഹീമ, കൺവീനർ ഹഫ്സത്ത് , ട്രഷറർ ബുഷ്റ ബീവി എന്നിവരെ തെരഞ്ഞെടുത്തു.