മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു


ചട്ടുകപ്പാറ :- മണിപ്പൂരിൽ വംശഹത്യ അവസാനിപ്പിക്കുക, സമാധാനം പുനസ്ഥാപിക്കുക എന്നീ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭരണകൂടത്തിൻ്റെ മൗനത്തിനെതിരെ കേരള കർഷകസംഘം, സി.ഐ.ടി.യു, കർഷക തൊഴിലാളി യൂണിയൻ വേശാല മേഖലാ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു.

കെ.നാണു, കെ.പ്രിയേഷ് കുമാർ, കെ.ഗണേഷ് കുമാർ, കെ.രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post