മയ്യിൽ :- യംഗ് ചാലഞ്ചേഴ്‌സ് മയ്യിലിന്റെ മൺസൂൺ പ്രീമിയർ ലീഗിന് ആവേശകരമായ തുടക്കമായി . ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ റോയൽ ഇലക്ട്രോണിക്സ് നെ പരാജയപ്പെടുത്തികൊണ്ട് ഡെക്കാൻ അസ്സോസിയേറ്റ്സ് 3 പോയിന്റുകൾ നേടി. ഇന്നത്തെ ഹീറോ ഓഫ് ദി മാച്ച് അവാർഡ് മണിയൻ നേടി.
ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ ക്ലബ് സെക്രട്ടറി വിശ്വനാഥൻ സ്വാഗതവും . കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദ് ഉദ്ഘടനം ചെയ്തു.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ട്രോഫി ഗോൾകീപ്പർ ശ്രീരാജ് കളിക്കാരെ പരിചയപെട്ടു. KFA വൈസ് പ്രസിഡന്റ് എം.വി മോഹനൻ, പി.കെ നാരായണൻ,വിജയൻ പവിത്രൻ,ചന്ദ്രൻ കൈപ്രത്, പ്രഭാകരൻ, മധുസൂദനൻ, ചന്ദ്രൻ കൊയ്യം എന്നിവർ സംസാരിച്ചു.
നാളെ ( 18-07-2023) ACE ബിൽഡേർസ് ചമയം വസ്ത്രാലയുമായി ഏറ്റുമുട്ടും.