ദേശസേവ യു.പി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദനവും നടത്തി


കണ്ണാടിപ്പറമ്പ് :- ദേശസേവ യു പി സ്കൂളിലെ 2023- 2024 വർഷത്തെ  ജനറൽബോഡി യോഗവും അനുമോദനവും സംഘടിപ്പിച്ചു. പരിപാടിയിൽ  പിടിഎ പ്രസിഡണ്ട് എൻ.രാധാകൃഷ്ണൻ അധ്യക്ഷ സ്ഥാനവും വഹിച്ചു. സുബ്രഹ്മണ്യമാരാർ ( Rtd D D E ) വിശിഷ്ടാതിഥിയായി. യോഗത്തിൽ പാപ്പിനിശ്ശേരി AEO ഒ.കെ ബിജിമോൾ ഉപഹാരസമർപ്പണവും Dr.പി.വി പുരുഷോത്തമൻ (Rtd D P O) രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നൽകി. യോഗത്തിൽ റിപ്പോർട്ട് അവതരണവും, പുതിയ കമ്മിറ്റി രൂപീകരണവും നടന്നു.

ഹെഡ്‌മിസ്ട്രേസ് എം.വി ഗീത ടീച്ചർ സ്വാഗതവും  സീനിയർ അസിസ്റ്റൻറ് ഇ.ജെ സുനിത ടീച്ചർ നന്ദിയും പറഞ്ഞു.

Previous Post Next Post