മയ്യിൽ :- കേരള പ്രവാസി സംഘം കണ്ടക്കൈ വില്ലേജ് കൺവൻഷൻ വേളം പൊതുജന വായനശാലയിൽ വച്ച് പ്രസിസന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൺവൻഷൻ പ്രവാസി സംഘം ജില്ലാ കമ്മറ്റി അംഗം സി.കെ.ശ്രീധരൻ ഉൽഘാടനം ചെയ്തു.
യോഗത്തിൽ വച്ച് MBBS പാസായ ഡോ: നിഖിത .എം, പ്ലസ് ടു പാസായ നന്ദന രാജൻ, ദേവിക കെ.കെ., രോഹിത്ത് .ഡി., അംഗിത് എസ്സ് സുരേഷ്, ശ്രീരഞ്ച് രാമകൃഷ്ണൻ, നന്ദന.കെ., യദുരാജ്. എം.പി, ഷിബിൻ ദിനേശ്, അഭിനവ് . കെ.കെ., ഗോപിക. ഇ.കെ., കൃഷ്ണേന്ദു . കെ, പഞ്ചമി പി.പി., എന്നിവർക്കും, SSLC പാസായ സനിക .യു., അർച്ചന.കെ., ദിൽജിത്ത് എസ്സ് പ്രശാന്ത്, അഭിജിത്ത് . ടി. , മുഹമ്മദ് സിനാൻ വി.പി. , പാർവണ .കെ., എന്നീ പ്രവാസികളുടെ മക്കൾക്ക് പ്രവാസി സംഘം വേളം പടിഞ്ഞാറ്, കിഴക്ക് യൂനിറ്റുകൾ മൊമന്റോ നൽകി അനുമോദിച്ചു.
കൺവൻഷനിൽ വെച്ച് കെ.മോഹനൻ പ്രസിഡന്റും, യു. മഹേഷ് സെക്രട്ടറിയുമായി പതിനാലംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. , മയ്യിൽ ഏറിയാ പ്രസിഡന്റ് മനോജ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കൺവൻഷന് യു. മഹേഷ് സ്വാഗതവും, എം.പി.മധുസൂദർ നന്ദിയും പറഞ്ഞു.