മയ്യിൽ:-കയരളം നോർത്ത് എ എൽ പി സ്കൂളിൽ കുട്ടികൾക്കായി പാർക്കും ഓഡിറ്റോറിയവും ഒരുങ്ങുന്നു. ആധുനിക രീതിയിലാണ് പാർക്ക് സജ്ജീകരിക്കുന്നത്. പാർക്കിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ജൂലൈ 14 വെള്ളിയാഴ്ച നടക്കും. മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചർ കുട്ടികളുടെ പാർക്കും തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസർ ജാൻസി ജോൺ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റാണ് വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.