കൊളച്ചേരി :- പാമ്പുരുത്തി ദ്വീപിലെ കരയിടിച്ചൽ തടയുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തുക്കൾക്കും സംരക്ഷണം ലഭിക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കാൻ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ ജില്ലാ കലക്ടറോട് അഭ്യർത്ഥിച്ചു.
കാലവർഷത്തിൽ പാമ്പുരുത്തി പാലത്തിന് സമീപം ഉണ്ടായ കരയിടിച്ചൽ പ്രദേശം കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ , DCC സെക്രട്ടറി രജിത്ത് നാറാത്ത്, മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ.എം. ശിവദാസൻ , പാമ്പുരുത്തി ബൂത്ത് പ്രസിഡന്റ് സുനീത അബൂബക്കർ , സി.കെ.സിദ്ധിഖ് എന്നിവർ സന്ദർശിച്ചു.