പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചൽ; റോഡുകൾ പുഴയെടുത്തു

പാമ്പുരുത്തി : കാലവർഷം ശക്തമായതോടെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിച്ചൽ ഭീഷണി. മൂന്ന് ദിവസമായി നിർത്താതെ പെയ്യുന്ന മഴ കാരണമായി പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറു മീറ്ററോളം റോഡും പുഴയെടുത്തു.

സംഭവ സ്ഥലം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ നിസാർ, പഞ്ചായത്ത് അംഗം കെ. പി അബ്ദുൽ സലാം, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ, തളിപ്പറമ്പ് തഹസിൽദാർ പി സജീവൻ, കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അസി. സെക്രട്ടറി എ ഷിഫിലുദ്ദീൻ , വില്ലേജ് ഓഫീസർ കെ.വി മഹേഷ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.കെ സഹദേവൻ , കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ , DCC സെക്രട്ടറി രജിത്ത് നാറാത്ത്, മുൻ സ്ലോക്ക് പ്രസിഡന്റ് കെ.എം. ശിവദാസൻ ,മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവർ സന്ദർശിച്ചു

 മുസ്‌ലിം യൂത്ത് ലീഗിന്റെ ദുരന്ത നിവാരണ സേനയായ വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ പ്രാഥമിക സുരക്ഷാ സംവിധാനങ്ങൾ ചെയ്തു വരുന്നു.





Previous Post Next Post