മുല്ലക്കൊടി :- പി.കെ.എസ് പട്ടികജാതി ക്ഷേമസമിതി മുല്ലക്കൊടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോട്ടുകടവിൽ നടന്ന കുടുംബ സംഗമം പി. കെ.എസ് മയ്യിൽ ഏരിയ പ്രസിഡണ്ട് കെ.ദാമോദരന്റെ അധ്യക്ഷതയിൽ പട്ടികജാതി ക്ഷേമ സമിതി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിനേഷ് മണക്കാട് ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി രാമചന്ദ്രൻ മുല്ലക്കൊടി യൂണിറ്റിലെ പട്ടികജാതി ക്ഷേമസമിതിയിൽ അംഗങ്ങളായ മുതിർന്ന പൗരന്മാരെ ആദരിച്ചു. പട്ടികജാതി ക്ഷേമ സമിതിയിൽ അംഗങ്ങളായ യൂണിറ്റിലെ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു കൊണ്ട് സി.പി.ഐ എം മുല്ലക്കൊടി ലോക്കൽ സെക്രട്ടറി ടി.പി മനോഹരൻ സംസാരിച്ചു. വാർഡ് മെമ്പർ എം. അസൈനാർ ,പി .കെ .എസ് മുല്ലക്കൊടി വില്ലേജ് സെക്രട്ടറി ഒ.സുമേഷ് എന്നിവർ സംസാരിച്ചു
പി.പി അനൂപ് സ്വാഗതവും കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.