കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് സഹായനിധി കുറി 2023 ആഗസ്ത് 6 ഞായറാഴ്ച ആരംഭിച്ച് 2024 ജൂൺ 2 ഞായറാഴ്ച അവസാനിക്കുന്നു.
പദ്ധതിയിൽ അംഗമാകുന്ന വ്യക്തി മാസംതോറും 1000 രൂപ പ്രകാരം 11 മാസം നിക്ഷേപിക്കേണ്ടതാണ്. ആദ്വത്തെ മാസം ഒഴികെ എല്ലാ മാസവും നറുക്കെടുപ്പ് നടക്കുന്നതാണ്. നറുക്ക് വന്ന വ്യക്തിക്ക് 10000 രൂപ അപ്പോൾ തന്നെ നൽകുന്നതാണ്. നറുക്ക് വന്ന വ്യക്തി പിന്നീട് മാസവരി അടക്കേണ്ടതില്ല.
മാസവരി മുഴുവനായി അടച്ച നറുക്ക് വരാത്ത അംഗങ്ങൾക്ക് പദ്ധതി അവസാനിക്കുന്ന മുറക്ക് 10000 രൂപ 7 ദിവസത്തിനകം തിരികെ നൽകുന്നതാണ്.
എട്ടാമത്തെ നറുക്കെടുപ്പിൽ 10000 രൂപയ്ക്ക് പുറമെ ഒരു മിക്സി സമ്മാനമായി നൽകുന്നതാണ്. ഒമ്പതാമത്തെ നറുക്കെടുപ്പിൽ 10000 രൂപയ്ക്ക് പുറമെ ഒരു ഇൻഡക്ഷൻ കുക്കർ സമ്മാനമായി നൽകുന്നതാണ്. പത്താമത്തെ നറുക്കെടുപ്പിൽ 10000 രൂപയ്ക്ക് പുറമെ 5000 രൂപ സമ്മാനമായി നൽകുന്നതാണ്.
11 മാസം പൂർത്തീകരിച്ച മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്ന നറുക്കെടുപ്പിൽ ഡബിൾ ഡോർ ഫ്രിഡ്ജ് ബംബർ സമ്മാനമായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9633756272,9946818662, 7356573179