കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റ് അസംബ്ലിക്ക് ഇന്ന് കമ്പിലിൽ തുടക്കമാവും
കൊളച്ചേരി : വിദ്വേഷത്തിനും ദുർ ഭരണത്തിനുമെതിരെ എന്ന പ്രമേയമുയർത്തി തളിപ്പറമ്പ് മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂണിറ്റ് അസംബ്ലിക്ക് ഇന്ന് ജൂലൈ 7 ന് വൈകുന്നേരം 7.30 ന് കമ്പിൽ മുസ്‌ലിം ലീഗ് ഓഫീസിൽ തുടക്കമാവും.കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ. നിസാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊളച്ചേരി പഞ്ചായത്തിൽ ജൂലൈ 7 മുതൽ 17 വരെയാണ് യൂണിറ്റ് അസംബ്ലി നടക്കുക. ചടങ്ങിൽ മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.