മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ അനൂപ് കുമാർ ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ


മയ്യിൽ :- ഗവ. ഹയർ സെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്ററായി മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എം.കെ അനൂപ് കുമാറിനെ നിയമിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിന് ജില്ലാ ഓഫീസുകൾ ഇല്ലാത്തതിനാൽ വകുപ്പ് തല പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനാണ് ജില്ലാ കോ-ഓഡിനേറ്റർമാരെയും അസിസ്റ്റന്റുമാരെയും സർക്കാർ നിയമിക്കുന്നത്.

നിലവിൽ പ്രിൻസിപ്പൽ ഫോറം ജില്ലാ സെക്രട്ടറിയാണ് അനൂപ് കുമാർ. വേങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി.സ്വാതിയാണ് അസി. കോ -ഓർഡിനേറ്റർ.


Previous Post Next Post