കയരളം :- കാൽനടയാത്ര പോലും ദുസ്സഹമായി കയരളം എ.യു.പി സ്കൂൾ റോഡ്. കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ ബുദ്ധിമുട്ടുള്ള തരത്തിലായ ഈ റോഡ് എത്രയും പെട്ടെന്ന് തന്നെ ഗതാഗത യോഗ്യമാക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കയരളം ബൂത്ത് കമ്മറ്റി യോഗം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബൂത്ത് കമ്മറ്റി പഞ്ചായത്ത് അധികൃതരോട് പറഞ്ഞു.
കെ.പി താജുദ്ദീൻ മാസ്റ്റർ, സന്തോഷ് പി.വി , പ്രകാശൻ പൂക്കോത്ത്, പ്രേമൻ എന്നിവർ സംസാരിച്ചു.