മയ്യിൽ :- ലയൺസ് ക്ലബ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു . ദീർഘകാലം ഇന്ത്യൻ മിലിട്ടറി സർവ്വീസിലും തുടർന്ന് മയ്യിലിന്റെ ജനകീയ ഡോക്ടറായും സേവനമനുഷ്ഠിച്ച ഡോക്ടർ ടി.ബാലകൃഷ്ണൻ നമ്പ്യാർക്ക് ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനത്തിൽ ലയൺസ് ക്ലബ് മയ്യിലിന്റെ നേതൃത്വത്തിൽ ആദരവ് നൽകി. പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനമായ ശാന്തി വനത്തിൽ ഫല വൃക്ഷത്തെകൾ നട്ടു. ലയൺസ് ക്ലബ് അംഗങ്ങളായ ലയൺ സജീഷ് പി.പി , വി.സി മനോമോഹനൻ എന്നിവർ നിർധനരായ രോഗികൾക്ക് രക്തദാനം ചെയ്തു.
ക്ലബ് പ്രസിഡന്റ് പി.കെ നാരായണന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ബാബു പണ്ണേരി, ട്രഷറർ രാജീവ് മാണിക്കോത്ത്,എ.കെ രാജ് മോഹൻ, വത്സൻ മൊടപ്പത്തി, രാജേഷ്. എം , ജയൻ കെ.എം, കെ.പി സുരേന്ദ്രൻ, ദീപിക എന്നിവർ പങ്കെടുത്തു.