കൊളച്ചേരി:-കൊളച്ചേരി വില്ലേജ് ജനകീയ സമിതി യോഗം കാലവർഷക്കെടുതിയെ നേരിടാൻ വേണ്ടിയുള്ള അടിയന്തിര സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി ജനകീയ സമിതി യോഗം ചേർന്നു.
പാമ്പുരുത്തിയിലെ കരയിടിച്ചിൽ ,കമ്പിലിലെ മതിലിടിഞ്ഞുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തു.കമ്പിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് താമസം മാറുന്നതിനുള്ള നോട്ടീസ് നൽകിയതായി അറിയിച്ചു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. കൊളച്ചേരി വില്ലേജ്ഓഫീസർ കെ .വി മഹേഷ്, ശ്രീധരൻ സംഘമിത്ര,വി.ടി മുഹമ്മദ് മൻസൂർ , കെ.വി ഗോപിനാഥ് , മുസ്തഫ പാട്ടയം , സക്ക്റിയ കമ്പിൽ എന്നിവർ പങ്കെടുത്തു. സന്നദ്ധ സംഘടനകളുടെ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.