കൊളച്ചേരി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു


കൊളച്ചേരി :- കൊളച്ചേരി കൃഷിഭവൻ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൽ.നസീറിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഡോ. അഞ്ജു പത്മനാഭൻ സ്വാഗതം പറഞ്ഞു.  പരിപാടിയിൽ ഭരണ സമിതി അംഗങ്ങൾ, പാടശേഖര സമിതി പ്രവർത്തകർ തുടങ്ങിയവരുൾപ്പടെ അറുപതോളം പേർ പങ്കെടുത്തു. വിവിധയിനം ഫലവൃക്ഷത്തൈകൾ പച്ചക്കറി വിത്ത്, പച്ചക്കറിത്തൈകൾ,തെങ്ങിൻ തൈകൾ തുടങ്ങിയ വിവിധങ്ങളായ നടീൽ വസ്തുക്കൾ മുണ്ടേരി അഗ്രോ സർവ്വീസ് സെന്ററിന്റെ സഹകരണത്തോടെ വില്പന നടത്തി. കർഷക സഭയിൽ പഞ്ചായത്തിലെ വിവിധ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്തു.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി അസ്മ, വാർഡ് മെമ്പർ കെ.പി നാരായണൻ , കെ. ഗീത, കൃഷി അസിസ്റ്റന്റ് കെ.ശ്രീനി , ധന്യ.സി എന്നിവർ സംസാരിച്ചു.



Previous Post Next Post