മയ്യിൽ:-മയ്യിൽ ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ സേനയെ സജ്ജമാക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഉപകരണങ്ങളുടെ വിതരണവും പരിശീലന ക്ലാസും ജൂലൈ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടക്കും.
ഉപകരണ വിതരണവും ഉദ്ഘാടനവും മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി അജിത നിർവഹിക്കും. തളിപ്പറമ്പ് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ പ്രേമരാജൻ വിഷയാവതരണം നടത്തും.